കൊല്ലം: കൊല്ലത്ത് കൊവിഡിന്റെ ആശങ്കയൊഴിയുന്നു, പ്രതീക്ഷയിലാണ് അധികൃതരും പൊതുസമൂഹവും. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 4,591 ആയി കുറഞ്ഞിട്ടുണ്ട്. ഇന്നലെത്തെ കണക്ക് പ്രകാരം 4,581 പേരാണ് ഗൃഹനിരീക്ഷണത്തിൽ ഉള്ളത്. ഇന്നലെ പുതുതായി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചത് 24 പേർ മാത്രമാണ്. ഇന്നലെ പ്രവേശിപ്പിക്കപ്പെട്ട രണ്ടുപേർ ഉൾപ്പെടെ ആശുപത്രിയിൽ 10 പേർ മാത്രമേ നിരീക്ഷണത്തിലുള്ളൂ. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ കഴിയുന്ന അഞ്ചു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇതിൽ ഒരാളൊഴികെ ബാക്കി നാല് പേരുടെയും ആവർത്തന പരിശോധനാ ഫലം നെഗറ്റീവായതും ആശ്വാസകരമാണ്.