photo
വെൺപാലക്കര ശാരദാ വിലാസിനി വായനശാല പ്രവർത്തകർ പക്ഷികൾക്കായി ഒരുക്കിയ കുടിവെള്ള സംവിധാനം

കൊല്ലം: പൊള്ളുന്ന ചൂടിൽ പക്ഷികൾക്കും കുടിവെള്ളം വേണം, വായനശാലാ പ്രവർത്തകർ ഒരുക്കിയ കുടിവെള്ള സംവിധാനം പക്ഷിക്കൂട്ടങ്ങൾക്ക് അനുഗ്രഹമായി. വെൺപാലക്കര ശാരദാ വിലാസിനി വായനശാലയുടെ നേതൃത്വത്തിലാണ് വായനശാലാ വളപ്പിലെ മരത്തിൽ പക്ഷികൾക്കായി കുടിവെള്ള സംവിധാനം ഒരുക്കിയത്.

ലോക്ക് ഡൗണിനൊപ്പം വേനൽ കടുത്തതോടെ പക്ഷികൾ വെള്ളം കിട്ടാതെ വലയാതിരിക്കാനാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയതെന്ന് വായനശാലാ ഭാരവാഹികളായ മധുവും സലിൽ കുമാറും പറഞ്ഞു. മരത്തിൽ സ്ഥാപിച്ചിട്ടുള്ള പാത്രത്തിൽ വെള്ളം കുടിക്കാനായി പക്ഷികൾ എത്തി തുടങ്ങിയിട്ടുണ്ട്. വെള്ളം തീരുമ്പോൾ നിറയ്ക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ ദിനത്തിൽത്തന്നെ പക്ഷികൾ ഇവിടെയെത്തി വെള്ളം കുടിച്ചുതുടങ്ങി.