ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. ഈ പകർച്ചവ്യാധി നിയന്ത്രിക്കാൻ സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കാനായി ആൾക്കാർ ശ്രദ്ധിക്കണം. വീടിനുള്ളിൽ തന്നെ തുടരാനും അനാവശ്യമായി പുറത്തേക്കിറങ്ങരുതെന്നും എല്ലാവരോടും കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ ആളുകൾ ഈ നിർദ്ദേശങ്ങൾ അവഗണിച്ച് വീട്ടിൽ നിന്ന് ഇറങ്ങാനുള്ള സാഹസികത കാണിക്കുന്നു. ഇങ്ങനെയുള്ള ആളുകളെ തടയാൻ ഇന്തോനേഷ്യയിൽ ഒരു പുതിയ ആശയം കൊണ്ടുവന്നു. ആളുകളെ വീട്ടിലിരുത്താൻ ഇവർ പ്രേതങ്ങളെ ഇറക്കിയിരിക്കുകയാണ്.
ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ വിലക്കുകൾ ലംഘിച്ച് ആളുകൾ പുറത്തിറങ്ങാൻ തുടങ്ങിയപ്പോഴാണ് ഭരണകൂടം ഇങ്ങനെയൊരു ആശയം പ്രാവർത്തികമാക്കിയത്. ഗ്രാമത്തിൽ പട്രോളിംഗിനായി വെളുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ച പ്രേതങ്ങളായി മാറിയ സന്നദ്ധപ്രവർത്തകരെ കെപു ഗ്രാമ സംഘാടകർ നിയമിച്ചു. ഇന്തോനേഷ്യൻ നാടോടിക്കഥകളിൽ ഇവയെ പോകാംഗ്‌സ് എന്ന് വിളിക്കുന്നു. ഇന്തോനേഷ്യയിലെയും മലേഷ്യയിലെയും ജനങ്ങൾ പോകാംഗ്‌സിൽ വിശ്വസിക്കുന്നവരാണ്.
ലോക്ക്ഡൗൺ സമയത്ത് ആൾക്കാർ വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പോക്കാംഗുകൾ ഭയപ്പെടുത്തും. ഇത് എല്ലാ ആളുകളും വീടുകളിലേക്ക് ഓടാൻ കാരണമാകുന്നു. ഈ രീതി ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചതായി നിരവധി റിപ്പോർട്ടുകൾ പറയുന്നു