photo
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് നൽകുന്ന 14 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് മുഹമ്മദ് റാഫിയിൽ നിന്ന് അസിസ്റ്റന്റ് രജിസ്ട്രാർ എസ്.സന്തോഷ് കുമാർ ഏറ്റു വാങ്ങുന്നു. ഭരണ സമിതി അംഗങ്ങളായ കരുമ്പാലിൽ സദാനന്ദൻ, പി.എസ്.രവീന്ദ്രൻ, സെക്രട്ടറി ടി.സുതൻ എന്നിവർ സമീപം

കരുനാഗപ്പള്ളി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് 14 ലക്ഷം രൂപ നൽകി. ബാങ്കിലെ ജീവനക്കാരുടേയും പ്രസിഡന്റിന്റെയും ഭരണസമിതി അംഗങ്ങളുടെയും വിഹിതവും ചേർത്താണ് ധനസമാഹരണം നടത്തിയത്. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ സഹകരണ അസി.രജിസ്ട്രാർ എസ്. സന്തോഷ് കുമാറിന് പ്രസിഡന്റ് മുഹമ്മദ് റാഫി ചെക്ക് കൈമാറി. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ കരുമ്പാലിൽ സദാനന്ദൻ, പി.എസ്. രവീന്ദ്രൻ, സെക്രട്ടറി ടി. സുതൻ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.