c
അതിർത്തി കടക്കാതെ കാലിത്തീറ്റ: അന്നം മുട്ടി മിണ്ടാപ്രാണികൾ

 വേനലിൽ പച്ചപ്പുല്ല് കിട്ടാനില്ല

കൊല്ലം: കടുത്തവേനലിൽ പച്ചപ്പുല്ല് ലഭ്യത കുറഞ്ഞതും വൈയ്ക്കോൽ ക്ഷാമവും കാലി - കോഴിത്തീറ്റ വിലവർദ്ധനവും ക്ഷീര - കോഴി കർഷകരെ പ്രതിസന്ധിയിലാഴ്ത്തി. വേനൽ കാലത്ത് തമിഴ്നാട്ടിൽ നിന്നുവരുന്ന വൈയ്ക്കോലിനെയാണ് ക്ഷീരകർഷകർ ആശ്രയിച്ചിരുന്നത്. ലോക്ക് ഡൗണായതിനാൽ തമിഴ്നാട്ടിൽ നിന്ന് വൈയ്ക്കോലുമായി വരുന്ന വാഹനങ്ങൾ കുറഞ്ഞു.

വല്ലപ്പോഴും വരുന്ന വൈയ്ക്കോൽ കെട്ടിന് 350 രൂപ വരെ വിലകയറി. കാലിത്തീറ്റ വരവ് കുറഞ്ഞതോടെ ചാക്കൊന്നിന് 30 മുതൽ 45 രൂപവരെ വർദ്ധിച്ചു. കോഴിത്തീറ്റ വിലയും ചാക്കൊന്നിന് 90 രൂപ വരെ ഉയർന്നു. കാലിത്തീറ്റയുമായി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയിരുന്ന ലോറികൾക്ക് മടക്കയാത്രയിൽ ലോഡ് ലഭിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളാൽ ജീവനക്കാരെ കുറച്ചതിനാൽ സംസ്ഥാനത്തെ കാലിത്തീറ്റ ഫാക്ടറികളും ഉൽപ്പാദനം കുറച്ചു. ഫാമുകളിൽ കാലിത്തീറ്റ നൽകൽ മൂന്ന് ദിവസത്തിലൊരിക്കലാക്കി. പച്ചപ്പുല്ലിന്റെയും വൈയ്ക്കോലിന്റെയും കാലിത്തീറ്റയുടെയും വിലക്കയറ്റവും ലഭ്യതക്കുറവും പാലുൽപ്പാദനത്തെയും ബാധിച്ചു. ക്ഷീര കർഷകർക്ക് ആയിരം രൂപയുടെ ധനസഹായം സർക്കാർ പ്രഖ്യാപിച്ചതാണ് ഏക ആശ്വാസം.

ഒരുകെട്ട് വൈയ്ക്കോൽ: 350 രൂപ

വില

കാലിത്തീറ്റ -1,180 മുതൽ 1,300 രൂപ വരെ

ഉയർന്നത്: 30 മുതൽ​ 45 രൂപ വരെ

കോഴിത്തീറ്റ-1,250 മുതൽ 1,300 രൂപ വരെ

ഇറച്ചിക്കോഴിത്തീറ്റ 1,475 മുതൽ 1,600 വരെ

ഉയർന്നത്: 90 രൂപ വരെ

''

ഭക്ഷണക്കുറവ് മൂലം കന്നുകാലികൾക്ക് പലവിധ രോഗങ്ങളും പിടിപെടുന്നുണ്ട്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര സാഹചര്യത്തിൽ മാത്രമാണ് വീടുകളിലെത്തി പരിശോധിക്കുന്നത്.

ക്ഷീര കർഷകർ