ഇരവിപുരം: കൊവിഡ് രോഗവ്യാപനം തടയുന്നതിന് പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉപയോഗം നിർബന്ധമാക്കിയതിനെ തുടർന്ന് 'ഒരു വീട്ടിൽ രണ്ടു മാസ്‌ക് ' പദ്ധതിയുമായി കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് മണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എല്ലാ വീടുകളിലും സൗജന്യമായി മാസ്‌ക്കുകൾ എത്തിക്കുന്നത്. സർക്കാർ നിബന്ധനകൾ പാലിച്ച് കൂനമ്പായിക്കുളത്ത് നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് രാജീവ് പാലത്തറ അദ്ധ്യക്ഷനായി. കടകംപള്ളി മനോജ്, ഷാ സലിം, രാജേന്ദ്രൻ പിള്ള, സുജി എന്നിവർ പങ്കെടുത്തു.