vatt
പുക്കുളം സുനാമി ഫ്ളാറ്റിൽ നിന്ന് പൊലീസ് സംഘം കണ്ടെത്തിയ കോട

 പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ്

പരവൂർ: പുക്കുളം സുനാമി ഫ്ലാറ്റിൽ മഴവെള്ള സംഭരണിയിൽ സൂക്ഷിച്ചിരുന്ന 100 ലിറ്ററോളം കോട പൊലീസ് പിടികൂടി. ഇന്നലെ രാവിലെ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ഗോപകുമാർ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കോട പിടികൂടിയത്. മൂന്ന് കുടങ്ങളിലായി സൂക്ഷിച്ചിരുന്ന കോടയ്ക്കൊപ്പം ശർക്കര, സുഗന്ധദ്രവ്യങ്ങൾ, വാറ്റ് ഉപകരങ്ങളും എന്നിവയും പൊലീസ് സംഘം കണ്ടെത്തി.

പരവൂർ സി.ഐ രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വി. ജയകുമാർ, ജോയിക്കുട്ടി, വിജിത്ത്, എ.എസ്.ഐമാരായ ഹരിസോമൻ, ബിജു, കോൺസ്റ്റബിൾ മനോജ് എന്നിവരാണ് പരിശോധന നടത്തിയത്. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പരവൂർ സി.ഐ രതീഷ് പറഞ്ഞു.