ഓച്ചിറ: തഴവ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കുടുംബശ്രീ അംഗങ്ങളും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 21 രൂപ വീതം വിഷുകൈ നീട്ടം നൽകി. 2021 സന്തോഷവും എെശ്വര്യവും നിറഞ്ഞതാകാൻ വേണ്ടിയാണ് 21 രൂപവീതം സമാഹരിച്ചത്. ആർ. രാമചന്ദ്രൻ എം.എൽ.എ തുക ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തംഗം തഴവ ബിജു, സി.ഡി.എസ് അംഗം ഷാഹിദ, എ.ഡി.എസ് പ്രസിഡന്റ് ലത, സെക്രട്ടറി ശ്രീഷാ രജി, സുധർമ്മ, സീനത്ത്, രമാദേവി, ബിന്ദു തുടങ്ങിയവർ സന്നിഹിതരായിരുന്നു