al
ആര്യൻ മുഖ്യമന്ത്രിക്ക് വിഷു കൈനീട്ടം അയയ്ക്കുന്നു

പുത്തൂർ: ബന്ധുക്കൾ നൽകിയ വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കുരുന്ന് ബാലൻ. പാത്തല രതീഷ് ഭവനിൽ രതീഷ് - രഞ്ജിനി ദമ്പതികളുടെ മകൻ രണ്ടാം ക്ളാസ് വിദ്യാർത്ഥി യായ ആര്യനാണ് കൈനീട്ടമായി കിട്ടിയ 122 രൂപ മുഖ്യമന്ത്രിയുടെ കൊവിഡ് പ്രതിരോധ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. മാവടി ഗവ. എൽ.പി.എസിലെ വിദ്യാർത്ഥിയായ ഈ മിടുക്കൻ മുഖ്യമന്ത്രിയുടെ ആരാധകൻ കൂടിയാണ്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച പ്രതിഭയായ ആര്യന് മുഖ്യമന്ത്രിയെ നേരിൽ കാണണമെന്നാണ് മോഹം. അടുത്ത വിഷുവിന് മുമ്പ് ഒരു വലിയ തുക സമ്പാദിച്ച് പാവപ്പെട്ടവരെ സഹായിക്കാനും ആര്യൻ തീരുമാനിച്ചിട്ടുണ്ട്.