n-k-premachandran-mp
എൻ.കെ. പ്രേമചന്ദ്രൻ എം.പി ചിറക്കര ഗ്രാമപഞ്ചായത്തിന്റെ സാമൂഹിക അടുക്കളയിൽ എത്തിയപ്പോൾ

ചാത്തന്നൂർ: ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സാമൂഹിക അടുക്കളകൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ചിറക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ആർ. ദീപു, ആർ.എസ്.പി മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു, കോൺഗ്രസ്‌ ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ്‌ എം. സുന്ദരേശൻപിള്ള, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ നെടുങ്ങോലം രഘു, എൻ. ജയചന്ദ്രൻ, ആർ.എസ്.പി മണ്ഡലം കമ്മിറ്റി അംഗം ജെ. കൃഷ്ണകുമാർ എന്നിവരും പങ്കെടുത്തു.

നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെയും പരവൂർ മുനിസിപ്പാലിറ്റിയിലെയും സാമൂഹിക അടുക്കളകളാണ് സന്ദർശിച്ചത്. ചിറക്കര ഗ്രാമപഞ്ചായത്തിലെ സാമൂഹിക അടുക്കളയിൽ എത്തിയ എം.പി അടുക്കളയുടെ പ്രവർത്തനങ്ങളെയും ഭക്ഷണ വിതരണത്തെയും കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു, വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, പഞ്ചായത്ത് സെക്രട്ടറി അനിലകുമാരി എന്നിവരുമായി ചർച്ച നടത്തി. കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഭക്ഷ്യവസ്തുക്കൾ എം.പി പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി.

ഡി.സി.സി ജനറൽ സെക്രട്ടറി സുഭാഷ് പുളിക്കൽ, കോൺഗ്രസ് നേതാക്കളായ കെ. പ്രദീഷ് കുമാർ, എൻ. സത്യദേവൻ, വി.കെ. സുനിൽകുമാർ, ബി. അനിൽകുമാർ, സുനിൽകുമാർ പൂതക്കുളം, ചിറക്കര ദിലീപ്, സി.ആർ. അനിൽകുമാർ, എസ്.വി ബൈജുലാൽ, പി. സുഭാഷ്, രാധാകൃഷ്ണപിള്ള എന്നിവരും എം.പിയോടൊപ്പം ഉണ്ടായിരുന്നു.