എഴുകോൺ: ഉപയോഗശൂന്യമായ കിണറ്റിൽ വീണ പശുവിനെ കൊട്ടാരക്കര ഫയർഫോഴ്സ് രക്ഷപെടുത്തി. പൂയപ്പള്ളി മൈലോട് നെല്ലിപ്പറമ്പ് ഗിരിജാ ഭവനിൽ ഗിരിജയുടെ പശുവാണ് വീടിന് സമീപത്തെ പറമ്പിൽ മേയുന്നതിനിടെ മേൽമൂടിയില്ലാത്ത നാൽപത് അടിയോളം ആഴമുള്ള കിണറ്റിൽ വീണത്. കൊട്ടാരക്കരയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം.ഷാജിമോന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഓഫീസർമാരായ സി. രമേശ് കുമാർ, ഡി. സമീർ എന്നിവർ കിണറ്റിലിറങ്ങി പശുവിനെ കയർ കൊണ്ട് ബന്ധിക്കുകയും മറ്റ് സേനാംഗങ്ങളും
നാട്ടുകാരും വലിച്ച് കരയ്ക്കു കയറ്റുകയായിരുന്നു. ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. ശങ്കരനാരായണൻ, ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മെക്കാനിക് വി.എസ്. ഹരിചന്ദ് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി. സനിൽ, ഹോം ഗാർഡുമാരായ എം. ബിജുമോൻ, ഷിജു ജോർജ്ജ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.