ചവറ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചവറ കെ.എം.എം.എൽ പാരിപ്പള്ളി മെഡിക്കൽ കോളേജിന് 50 ലക്ഷം രൂപ നൽകി. ജില്ലാ കളക്ടർ ബി.അബ്ദുൽ നാസറിന് കമ്പനി മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് ചെക്ക് കൈമാറി. ജനറൽ മാനേജർ വി.അജയകൃഷ്ണൻ സന്നിഹിതനായിരുന്നു. മുഖ്യമന്ത്രിയുടെ കോവിഡ് - 19 ദുരിതാശ്വാസ ഫണ്ടിലേക്ക് കെ.എം.എം.എൽ. രണ്ടു കോടി രൂപ നൽകിയിരുന്നു.