cheque

ചവറ: തേവലക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുപത്തിയഞ്ച് ലക്ഷം രൂപ നൽകി. ബാങ്ക് പ്രസിഡന്റ് ആർ. രാമചന്ദ്രൻപിള്ളയിൽ നിന്ന് സഹകരണ സംഘം അസി. രജിസ്ട്രാർ എസ്. സന്തോഷ്‌കുമാർ ചെക്ക് ഏറ്റുവാങ്ങി.

ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ബാങ്കിന്റെ വിഹിതവും പ്രസിഡന്റിന്റെ ഓണറേറിയവും ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ഉൾപ്പെട്ട തുകയാണ് കൈമാറിയത്. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് പി.ബി. ശിവൻ, മാനേജിംഗ് ഡയറക്ടർ എസ്. രാധാമണി, യൂണിറ്റ് ഇൻസ്പെക്ടർ ശ്രീവിദ്യ, ഓഡിറ്റർ പ്രീജ, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.