photo
സാമൂഹിക അടുക്കളയിലേക്ക് ജനാധിപത്യ മഹിളാ അസോസിയേഷൻ സമാഹരിച്ച ഭക്ഷ്യ സാധനങ്ങൾ സൂസൻകോടി കൈമാറുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നഗരസഭ ആരംഭിച്ച സാമൂഹിക അടുക്കളയ്ക്ക് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി സമാഹരിച്ച ഭക്ഷ്യ സാധനങ്ങൾ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി നഗരസഭാ മുൻ ചെയർപേഴ്സൺ എം. ശോഭനയ്ക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റി സെക്രട്ടറി വസന്ത രമേശ്, പ്രസിഡന്റ് ബി പത്മകുമാരി തുടങ്ങിയവർ പങ്കെടുത്തു.