ചാത്തന്നൂർ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബരായ രോഗികൾക്ക് ആദിച്ചനല്ലൂർ റൂറൽ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം വിതരണം ചെയ്തു. ആദ്യ ചികിത്സാ സഹായം പ്ലാക്കാട് രഞ്ജിത് ഭവനിൽ രമണിക്ക് ബാങ്ക് പ്രസിഡന്റ് ജേക്കബ് തോട്ടത്തിൽ വീട്ടിലെത്തി കൈമാറി. ഭരണസമിതി അംഗങ്ങളായ എസ്. ശ്രീലാൽ, മൈലക്കാട് സുനിൽ, എൻ. അശോകൻ എന്നിവർ പങ്കെടുത്തു.