pho
ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ പിടികൂടിയ മായംകലർന്ന് ഉണക്കമീൻ സമീപത്തെ പുരയിടത്തിൽ കുഴിച്ചിടുന്നു

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് ആര്യങ്കാവിലൂടെ പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച 670 കിലോയോളം ഉണക്കമീൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കഴിഞ്ഞദിവസം ഉച്ചയോടെ ആര്യങ്കാവ് പൊലീസ് ഔട്ട്പോസ്റ്റിലായിരുന്നു സംഭവം. തമിഴ്നാട്ടിൽ നിന്ന് ചടയമംഗലത്തെ മാർക്കറ്റിൽ വിൽപ്പനക്കായി പെട്ടികളിലാക്കി കൊണ്ടുവന്ന ഉണക്കമീനാണ് പിടികൂടിയത്. പരിശോധനയിൽ മീൻ സൂക്ഷിച്ചിരുന്ന പെട്ടിയുടെ പലഭാഗങ്ങളിലും ഉറുമ്പ് കയറാതിരിക്കാൻ രാസപദാർത്ഥങ്ങൾ വിതറിയതായി കണ്ടെത്തി. തുടർന്ന് വാഹനമടക്കം കസ്റ്റഡിയിലെടുക്കുകയായിരുന്നു.സാമ്പിൾ ശേഖരിച്ച് പരിശോധനകൾക്ക് അയച്ച ശേഷം ഉണക്കമീൻ സമീപത്തെ ഭൂമിയിൽ കുഴിച്ച് മൂടി. കഴിഞ്ഞ രണ്ടാഴ്ചക്കുളളിൽ 6.5 ടൺ അഴുകിയ മത്സ്യം വാഹന പരിശോധനക്കിടെ പൊലീസും ഭക്ഷ്യസുരുക്ഷാ ജീവനക്കാരും ചേർന്ന് ആര്യങ്കാവിൽ നിന്ന് പിടികൂടിയിരുന്നു.