pho
തെന്മല പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചൺ എൻ.കെ. പ്രേമചന്ദ്രൻ എം.പി സന്ദർശിച്ചപ്പോൾ. പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ, വൈസ് പ്രസിഡന്റ് എൽ.ഗോപിനാഥപിളള, കോൺഗ്രസ് തെന്മല മണ്ഡലം പ്രസിഡന്റ് ആർ.സുഗതൻ തുടങ്ങിയവർ സമീപം

പുനലൂർ: ലോക്ക്ഡൗണിനെ തുടർന്ന് പുനലൂർ നഗരസഭയിലും സമീപത്തെ പഞ്ചായത്തുകളിലുമുള്ള നിർദ്ധനർക്ക് സൗജന്യമായി ഭക്ഷണം നൽകാൻആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകൾ മാതൃകപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. പ്രദേശങ്ങളിലെ കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് വിലയിരുത്തുകയായിരുന്നു എം.പി.

പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിക്കുമെന്നും എം.പി അറിയിച്ചു.

തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജ, വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥപിളള, പുനലൂർ നഗരസഭാ കൗൺസിലർമാരായ നെൽസൺ സെബാസ്റ്റ്യൻ, ജി. ജയപ്രകാശ്, സാബു അലക്സ്, ആർ.എസ്.പി.സംസ്ഥാന കമ്മിറ്റി അംഗം എം. നാസർഖാൻ, ആർ. സുഗതൻ, ബി. വർഗീസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.