photo
കല്ലുവാതുക്കൽ പഞ്ചായത്തിന്റെ സാമൂഹിക അടുക്കളകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ ചാത്തന്നൂർ എ.സി.പി ജോർജ്‌ കോശി, പാരിപ്പള്ളി എസ്.എച്ച്.ഒ രാജേഷ്, എസ്‌.ഐ നൗഫൽ എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് സിന്ധുവിന് കൈമാറുന്നു

പാരിപ്പള്ളി: പാരിപ്പള്ളി പൊലീസിന്റെ നേതൃത്വത്തിൽ കല്ലുവാതുക്കൽ പഞ്ചായത്തിന്റെ പാരിപ്പള്ളിയിലും കല്ലുവാതുക്കലും പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളകളിലേക്ക് ഭക്ഷ്യധാന്യങ്ങളും പച്ചക്കറിയും നൽകി. ചാത്തന്നൂർ എ.സി.പി ജോർജ്‌ കോശി, പാരിപ്പള്ളി എസ്.എച്ച്.ഒ രാജേഷ്, എസ്‌.ഐ നൗഫൽ എന്നിവരിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സാധനങ്ങൾ ഏറ്റുവാങ്ങി.