പാരിപ്പള്ളി: കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകളും വിത്തുകളും സൗജന്യമായി വിതരണം ചെയ്തു. കല്ലുവാതുക്കൽ, ചിറക്കര പഞ്ചായത്തുകളിലെ 1500 കുടുംബങ്ങൾക്ക് പതിനായിരത്തിൽ അധികം തൈകളാണ് വിതരണം ചെയ്തത്. കല്ലുവാതുക്കൽ പാറയിൽ ജംഗ്ഷനിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റുവൽസിംഗ്, ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപു, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, ജയചന്ദ്രൻ, സേതുലാൽ, കുഞ്ഞയ്യപ്പൻ, കബീർ, ലിജു, ഭൂപേഷ്, വാർഡംഗങ്ങളായ വിനോദ്, വിഷ്ണു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.