vadivelu

രാജ്യത്ത് ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടിയിരിക്കുകയാണ്. ജനങ്ങൾ സുരക്ഷിതരായി തുടരാനുള്ള സന്ദേശങ്ങൾ പങ്കുവച്ച്‌ സിനിമാതാരങ്ങളെല്ലാം തന്നെ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ തമിഴ് നടൻ വടിവേലു വ്യത്യസ്തമായ ഒരു ബോധവത്കരണവുമായി എത്തിയിരിക്കുന്നു. കൊറോണ ഗാനം ആലപിച്ചാണ് വടിവേലു എത്തിയിരിക്കുന്നത്. വടിവേലുവിന്റെ കൊറോണ ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

നേരത്തെ വീട്ടിൽ സുരക്ഷിരായിരിക്കണം എന്ന് ആവശ്യപ്പെട്ടുള്ള വീഡിയോ വടിവേലു പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് കൊറോണ ഗാനം ആലപിച്ച് എത്തിയത്. 'കൊറോണയെ ജയിക്കാം' എന്ന കാപ്ഷനോടെ പങ്കുവച്ച ഗാനം ഹൃദയത്തിലാണ് പതിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ നിന്നുള്ള കമന്റുകൾ. കൊറോണയെ തമാശയായി കാണരുതെന്നും ഗൗരവകരമായ വിഷയമാണിതെന്നും മറ്റാർക്കും വേണ്ടിയല്ല, നമ്മുടെ മക്കൾക്കായി, എല്ലാവരും കരുതിയിരിക്കണം എന്നുള്ള സന്ദേശവുമായാണ് കഴിഞ്ഞ തവണ വടിവേലു എത്തിയത്.