kunchacko-boban

കുഞ്ചാക്കോ ബോബന്റെ മകൻ ഇസ്ഹാക്കിന്റെ ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാളാഘോഷത്തിന്റെ ഭാഗമായി കേക്കിന് അരികിലിരിക്കുന്ന ഇസയുടെ ചിത്രമാണ് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് ആശംസ അറിയിച്ച്‌ എത്തിയിട്ടുള്ളത്.

ചാക്കോച്ചൻ ഇസക്കുട്ടന് സമ്മാനിച്ച പിറന്നാൾ കേക്ക് അൽപം സ്പെഷ്യലാണ്. ബൈബിളിലെ നോഹയുടെ പേടകത്തെ ആസ്പദമാക്കിയുള്ള കേക്കാണ് സമ്മാനിച്ചത്. ഇസഹാക്കിന്റെ പേടകമെന്ന പേരായിരുന്നു കേക്കിന് നൽകിയത്. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും വൈകാതെ തന്നെ ഇതെല്ലാം തരണം ചെയ്യാൻ നമുക്ക് കഴിയുമെന്നുള്ള പ്രത്യാശയും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരോടും സുരക്ഷിതരായി ഇരിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

പേളി മാണി,​ ഐശ്വര്യ ലക്ഷ്മി, സംവൃത സുനിൽ, അനുമോൾ, വിനയ് ഫോർട്ട്, ഗായത്രി ആർ സുരേഷ്, രഞ്ജിനി ജോസ്, സാധിക വേണുഗോപാൽ, സരിത ജയസൂര്യ, അനുശ്രീ തുടങ്ങിയവരും ഇസയ്ക്ക് ആശംസ അറിയിച്ചിട്ടുണ്ട്. സ്‌നേഹാശംസകൾക്കെല്ലാം ചാക്കോച്ചൻ മറുപടി നൽകിയിട്ടുണ്ട്.