കൊല്ലം: കൊല്ലത്ത് കൊവിഡ് പിടിവിടുന്നു, നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3,967 ആയി കുറഞ്ഞു. ഇന്നലത്തെ കണക്ക് പ്രകാരം 3,956 പേരാണ് ഗൃഹനിരീക്ഷണത്തിലുള്ളത്. പുതുതായി 41 പേർ ഗൃഹനിരീക്ഷണത്തിലായി. പുതുതായി വന്ന അഞ്ചുപേർ ഉൾപ്പെടെ 11 പേർ മാത്രമേ ആശുപത്രിയിലുള്ളൂ.


വിദഗ്ദ്ധ പരിശോധനയ്ക്കയച്ച 1,191 സാമ്പിളുകളിൽ എട്ടെണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവിൽ ജില്ലയിൽ പൊസിറ്റീവായി അഞ്ചു കേസുകൾ മാത്രമാണുള്ളത്. ആരോഗ്യ പ്രവർത്തകരും പൊലീസും ജില്ലാ ഭരണകൂടവും ഇപ്പോഴും സജീവമായി ഇടപെടുന്നുണ്ട്. അതുകൊണ്ടുതന്നെ രോഗം ഇനി പടരാനുള്ള സാദ്ധ്യത വളരെ വിരളമാണെന്നാണ് കണക്കുകൂട്ടുന്നത്.