ഈ ലോക്ഡൗണ്‍ കാലത്ത് വിവിധ തരത്തിലുള്ള ചലഞ്ചുകളാണ് സോഷ്യൽമീഡിയയിൽ കാണുന്നത്. ഇപ്പോഴിതാ തലയിണ കൊണ്ടൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് സിനിമ താരം പായൽ രജപുത്. ഒറ്റ നോട്ടത്തിൽ ചെറിയ മഞ്ഞ ഫ്രോക്ക് ധരിച്ചതായേ തോന്നൂ എന്നാൽ തലയിണ മാത്രം ഉപയോഗിച്ച് ശരീരം മറച്ചാണ് നടിയുടെ പുത്തൻ ചലഞ്ച്.മഞ്ഞ നിറത്തിലുള്ള തലയണ ശരീരത്തോട് ചേർത്ത് കെട്ടിയിരിക്കുകയാണ്.
ക്വാറന്റിനിൽ നിങ്ങൾ സ്വയം ഫാഷൻ കണ്ടെത്തൂ എന്നും പായൽ രജ്പുത് പറയുന്നു. ഇൻസ്റ്റഗ്രമിലൂടെയാണ് പായൽ രജ്പുത് "പില്ലോ ചലഞ്ച്" ചിത്രം പങ്കുവെച്ചിരിക്കുന്നത്. 'വീട്ടിലിരുന്ന് ബോറടിക്കുന്നു. നിങ്ങൾക്കായി ഇതാ പില്ലോ ചാലഞ്ച്'.-ചിത്രങ്ങൾ പങ്കുവച്ച ശേഷം നടി കുറിച്ചു.
ചന്നാ മേരേയാ എന്ന പഞ്ചാബി സിനിമയിലൂടെ പായൽ തുടക്കം കുറിച്ച പായൽ വീരെ ദി വെഡിംഗ് എന്ന ബോളിവുഡിൽ അരങ്ങേറി. ആർഡിഎക്സ് ലൗ, ആർഎക്സ് 100 എന്നീ സിനിമകളിലൂടെയും ശ്രദ്ധേയയാണ് പായൽ രജപുത്.