കൊല്ലം: വസ്തുവിന്റെ അതിർത്തിയിൽ നിന്ന മരം മുറിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. കുറുന്തമൺ അശ്വതി ഭവനിൽ ബിജു കുമാറിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ മാളു വിലാസത്തിൽ വീരപ്പൻ എന്ന യശോധരനാണ് (67) പത്തനാപുരം പൊലീസിന്റെ പിടിയിലായത്. പത്താനാപുരം സി.ഐ രാജീവ്, എസ്.ഐമാരായ നജീബ്ഖാൻ, വിശ്വനാഥൻ, സി.പി.ഒ മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.