അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷിക ദിനം ഓർക്കുകയാണ് നടി ഭാവന. അച്ഛന്റെയും അമ്മയുടെയും വിവാഹ ഫോട്ടോയും ചില ബാല്യകാല ഫോട്ടോകളും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് "അച്ഛാ, അമ്മേ നിങ്ങളെപ്പോലെ വിസ്മയിപ്പിക്കുന്ന രക്ഷിതാക്കളെ ജീവിതത്തിൽ ലഭിച്ച ഞാൻ എത്രത്തോളം അനുഗ്രഹീതയാണെന്ന് പറയാനാവില്ല. അതിനുള്ള നന്ദി ആരോടാണ് അറിയിക്കുക. യഥാർത്ഥ സ്നേഹം നിങ്ങളിലൂടെയാണ് കണ്ടത്. അതെന്റെ മനസിനെ സന്തോഷിപ്പിക്കുന്നു. ഒരു മകളെന്ന നിലയിൽ ഞാൻ പൂർണ സന്തോഷവതിയാണ്. വിവാഹവാർഷിക ആശംസകൾ. അച്ഛാ...ഞങ്ങളുടെ കൂടെയില്ലെങ്കിലും അച്ഛനോട് ഞങ്ങൾക്കുള്ള സ്നേഹം ഒരിക്കലും മരിക്കില്ല. ഒരുപാട് മിസ് ചെയ്യുന്നു അച്ഛാ..." എന്നും കുറിച്ചു. ഭാവനയുടെ അച്ഛൻ ബാലചന്ദ്രൻ 2015ലാണ് മരിച്ചത്. ലോക്ക് ഡൗൺ കാലത്ത് ഭർത്താവ് നവീനൊപ്പം ബംഗളൂരുവിലാണ് ഭാവന. 2018 ജനുവരി 22 നായിരുന്നു ഇരുവരുടെയും വിവാഹം.