police

തെക്കുംഭാഗം: ലോക്ക് ഡൗൺ കാലത്ത് സ്തുത്യർഹ സേവനം നടത്തിയ തെക്കുംഭാഗം സി.ഐ ആർ. രാജേഷ്‌കുമാർ, എസ്.ഐ സുജാതൻപിള്ള, എ. എസ്.ഐമാർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരെ ബി.ജെ.പി തെക്കുംഭാഗം പഞ്ചായത്ത് സമിതിക്കുവേണ്ടി ബി.ജെ.പി ചവറ മണ്ഡലം പ്രസിഡന്റ് അജയകുമാർ ചേനങ്കര അനുമോദിച്ചു. മണ്ഡലം ജനറൽ സെക്രെട്ടറി സരോജാക്ഷൻപിള്ള, മണ്ഡലം ട്രഷറർ ശ്രീകുമാർ, തെക്കുംഭാഗം പഞ്ചായത്ത് സമിതി പ്രസിഡന്റ്‌ ശശി താമരാൽ വൈസ്‌ പ്രസിഡന്റ് ഉപേന്ദ്രബാബു എന്നിവർ സന്നിഹിതരായിരുന്നു.