കൊവിഡ് കാലത്ത് ഏറെ കൗതുകമായി കണ്ടുവരുന്ന ഒരു കാഴ്ച സ്വാതന്ത്ര്യം കിട്ടിയവരെപ്പോലെ പുറത്തിറങ്ങി നടക്കുന്ന വന്യമൃഗങ്ങളാണ്. കുളത്തിൽ കുളിച്ചും, റോഡിലിറങ്ങിയും അവർ ആർമാദിക്കുകയാണ്. ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.
വീടിന്റെ ടെറസിലിരുന്ന് ആരോ പട്ടം പറത്തുന്ന വീഡിയോ ആണ് എന്നാണ് നാം ആദ്യം കരുതുക. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ കാണാം ഒരു കുരങ്ങനാണ് പട്ടം പറത്തുന്നതെന്ന്. കാറ്റിൽ പട്ടം പൊങ്ങിപ്പറക്കുന്നതാണ് വീഡിയോയിൽ ആദ്യം ശ്രദ്ധിക്കുക. കുരങ്ങനാണ് ചരടിൽ പിടിച്ചിരിക്കുന്നതെന്ന് പിന്നീടാണ് മനസിലായത്. അവസാനം ചരട് വലിച്ചടുപ്പിച്ച് പട്ടം കുരങ്ങൻ തന്റെ കൈയിലാക്കുകയും ചെയ്യുന്നു. ഒരു പട്ടം പറത്തൽ വിദഗ്ദ്ധനെന്ന ഭാവത്തിലാണ് കുരങ്ങന്റെ ചലനങ്ങൾ. 'ലോക്ക്ഡൗൺ പരിണാമത്തിന് വേഗം കൂട്ടും... കുരങ്ങന്‍ പട്ടം പറത്തുകയാണ്. അതെ, തീർച്ചയായും കുരങ്ങൻ തന്നെ' എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ ഷെയർ ചെയ്തത്.
Evolution happening fast due to lockdown😂
— Susanta Nanda IFS (@susantananda3) April 16, 2020
Monkey flying a kite. Yes it’s a monkey for sure😁 pic.twitter.com/6W8MtpPK43