കൊല്ലം : കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ രക്ത ബാങ്കുകളിൽ രക്തം കിട്ടാത്ത സാഹചര്യത്തിൽ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്തു. കൊവിഡ് ബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ആശുപത്രിയിലെ രക്ത ബാങ്കുകളിൽ രക്തം കിട്ടാത്ത സാഹചര്യമുണ്ടായി. ഇതിനു പരിഹാരം കാണാനാണ് എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റി രക്തം ദാനം ചെയ്തത്. വരും ദിവസങ്ങളിൽ ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ ഘടകങ്ങളിലെ പ്രവർത്തകർ രക്തം ദാനം ചെയ്യും.
എസ്.എഫ്.ഐ കൊട്ടിയം ഏരിയാ സെക്രട്ടറി സച്ചിൻ ദാസ്, പ്രസിഡന്റ് ആദർശ് എസ്. മോഹൻ, ഏരിയാ വൈസ് പ്രസിഡന്റുമാരായ ആനന്ദ്, നജീബ് എന്നിവർ നേതൃത്വം നൽകി.