photo
ജനമൈത്രി പൊലീസും കനിവ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി പച്ചക്കറി കിറ്രുകൾ വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന കോളനി നിവാസികൾക്ക് ലോക് ജനമൈത്രീ പൊലീസിന്റെ സഹകരണത്തോടെ കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കനിവ് ചാരിറ്റബിൾ ട്രസ്റ്റും ട്രാവൻകൂർ ജൂവല്ലേഴ്‌സും സംയുക്തമായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സർക്കിൾ ഇൻസ്‌പെക്ടർ മഞ്ജുലാലും കനിവ് ട്രസ്റ്റ് ഡയറക്ടർ ജിജേഷ് വി. പിള്ളയും ചേർന്നാണ് കിറ്റുകൾ വിതരണം ചെയ്തത്. സബ് ഇൻസ്പക്ടർ ജയശങ്കർ, എ.എസ്.ഐമാരായ മനോജ്, അനീഷ, സി.പി.ഒ അനിൽ , ട്രാവൻകൂർ ജൂവല്ലേഴ്‌സ് മാനേജർ ശിവ പ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.