എഴുകോൺ: എഴുകോൺ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക് ഇരുമ്പനങ്ങാട് വട്ടമൺകാവ് മഹാദേവ ക്ഷേത്രം 100 കിലോ അരി സംഭാവന നൽകി. ക്ഷേത്രം ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് സ്വരൂപിച്ച തുക ഉപയോഗിച്ചാണ് അരി വാങ്ങിയത്. ക്ഷേത്രം സെക്രട്ടറി വി. വിക്രമൻ നായർ എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രന് അരി കൈമാറി. ക്ഷേത്ര കമ്മിറ്റി അംഗം സജീവ്, ഓഫീസ് സെക്രട്ടറി അനന്തു ചന്ദ്രൻ, പഞ്ചായത്ത് തല കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ രമ എന്നിവർ പങ്കെടുത്തു.