പുനലൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കരവാളൂർ പഞ്ചായത്ത് 7.31ലക്ഷം രൂപ കൈമാറി. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് അനുവദിച്ച തുക മന്ത്രി കെ. രാജു പഞ്ചായത്ത് പ്രസിഡന്റ് കെ.രാജനിൽ നിന്ന് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ജയലക്ഷ്മി, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ശരത്ചന്ദ്രൻ, ആശ്രാമത്ത് ഗോപാലകൃഷ്ണൻ നായർ, ശ്രീലത സുന്ദർ, പഞ്ചായത്ത് സെക്രട്ടറി രാജു തുടങ്ങിയ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ജീവനക്കർ, ജനപ്രതിനിധികൾ എന്നിവരിൽ നിന്ന് സ്വരൂപിക്കുന്ന തുക പിന്നീട് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.