കൊല്ലം: കൊവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ള ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. വ്യക്തിപരമായ തുകയാണ് നൽകിയതെന്ന് അദ്ദേഹം അറിയിച്ചു. പ്രൈവറ്റ് സെക്രട്ടറി ശ്യാംകുമാർ വഴി മുഖ്യമന്ത്രിയ്ക്ക് ചെക്ക് കൈമാറി.