കൊല്ലം : കൊല്ലൂർവിള ഭാരത് നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു വീട്ടിൽ അഞ്ച് മാസ്‌ക്ക് എന്ന പദ്ധതിയനുസരിച്ച് നഗർ കമ്മിറ്റി എല്ലാ വീടുകളിലും സൗജന്യമായി മാസ്ക് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് നിർവഹിച്ചു. നഗർ പ്രസിഡന്റ് എം.ആർ. മണി, സെക്രട്ടറി ഷംസുദ്ദീൻ, സുരേഷ് ബാബു, പങ്കജാക്ഷൻ, എ. ജലാലുദ്ദീൻ, സുബ്രഹ്മണ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നഗറിലെ 221 വീടുകളിലും അഞ്ച് മാസ്‌ക്ക് വീതം വിതരണം ചെയ്തു.