കൊല്ലം: മുപ്പത് ലിറ്റർ ചാരായവുമായി ദമ്പതികൾ അറസ്റ്റിൽ. തെന്മല അച്ചൻകോവിൽ സുരേഷ് ഭവനിൽ മണിയൻ(66), ഭാര്യ വിലാസിനി(60) എന്നിവരെയാണ് അച്ചൻകോവിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ പിന്നിലായി വിൽപ്പനയ്ക്കായി കന്നാസിലും കുപ്പികളിലുമായി സൂക്ഷിച്ചിരുന്നതാണ് ചാരായം. മണിയൻ മുൻപും അബ്കാരി കേസിൽ ശിക്ഷ ലഭിച്ചിട്ടുള്ളയാളാണ്.