tap

അഞ്ചൽ: കുടിവെള്ളക്ഷാമം രൂക്ഷമായ അഞ്ചൽ മേഖലയിൽ ജനജീവിതം ദുസഹമാകുന്നു. കുടിവെള്ളമെത്തിക്കാൻ പല പദ്ധതികളും നിലവിലുണ്ടെങ്കിലും ഇവയൊന്നും ഇപ്പോൾ ഫലപ്രദമല്ലാത്ത സ്ഥിതിയാണ്. ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്ത് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച അഞ്ചൽ കുടിവെള്ള പദ്ധതി, ജപ്പാൻ കുടിവെള്ള പദ്ധതി ഇവയൊന്നും ജനങ്ങളുടെ ദാഹമകറ്റാൻ പര്യാപ്തമല്ല.

ജനം വറുതിയുടെ പിടിയിലായിട്ടും കുടിവെള്ള വിതരണത്തിന് അധികൃതർ ചെറുവിരലുപോലും അനക്കുന്നില്ലെന്നാണ് പരാതി. ഇക്കാര്യത്തിൽ

ഗ്രാമപഞ്ചായത്തും റവന്യൂ അധികൃതരും നിസംഗമനോഭാവമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. പ്രദേശത്തെ മിക്കയിടങ്ങളിലും ജനങ്ങൾ കുടിവെള്ള കണക്ഷൻ എടുത്തിട്ടുണ്ടെങ്കിലും വലപ്പോഴും മാത്രമാണ് ഇതുവഴി ജലം ലഭിക്കുന്നത്.റോഡിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള പൈപ്പുകൾ പല സ്ഥലങ്ങളിലും വെള്ളം പാഴാകുന്നതും നിത്യസംഭവമാണ്. ഇത് പരിഹരിക്കുന്നതിനുപോലും വാട്ടർ അതോറിറ്റി അധികൃതർ തയ്യാറാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

..........................................

അലയമൺ ഗ്രാമപഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളമില്ലാതായിട്ട് ഒരുമാസം പിന്നിട്ടു. ഇതിനും പരിഹാരമായിട്ടില്ല. ഇവിടെ കുടിവെള്ള എത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം

എം.എം. സാദിഖ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ