ഓയൂർ: കേരള പ്രവാസി സംഘം ജില്ലാകമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്കി. ജില്ലാകമ്മിറ്റി അംഗങ്ങളിൽ നിന്നും സ്വരൂപിച്ച തുകയുടെ ആദ്യ ഗഡു സെക്രട്ടറി നിസാർ അമ്പലംകുന്ന് മന്ത്രി മേഴ്സിക്കുട്ടി അമ്മയ്ക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് എം. ശശിധരൻ, സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള, ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ, സംസ്ഥാന കമ്മിറ്റിയംഗം ആർ. രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി പതിനായിരത്തിലധികം മാസ്കുകളും സംഘടന വിതരണം ചെയ്തു.