അഞ്ചൽ: റബർ പുരയിടത്തിലെ ആർത്താമസമില്ലാത്ത വീട്ടിൽ സൂക്ഷിച്ചിരുന്ന 60 ലിറ്ററോളം കോട എക്സൈസ് സംഘം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ ഇടയത്താണ് സംഭവം. അഞ്ചൽ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നുള്ള അന്വേഷണത്തിലാണ് കോട കണ്ടെത്തിയത്. വലിയ കന്നാസുകളിൽ സൂക്ഷിച്ചിരുന്ന നിലയിലായരുന്നു കോട. എക്സൈസ് പ്രിവന്റീവ് ഓഫീസർ ജി. ലിജുകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. അഭിലാഷ്, റിബോ വർഗീസ്, ജയേഷ്, വിനീഷ്, ഡ്രൈവർ രജീഷ് ലാൽ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.