kohli

അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും ലോക്ക്ഡൗൺകാലത്തെ നേരമ്പോക്കുകളും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇത്തവണ രസകരമായ ഒരു വീഡിയോയാണ് അനുഷ്ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. "ഗ്രൗണ്ടിലിറങ്ങി കളിക്കുന്നത് അദ്ദേഹത്തിന് മിസ് ചെയ്യുന്നുണ്ടാകും എന്നെനിക്ക് തോന്നി. കൂടാതെ ലക്ഷക്കണക്കിന് ആരാധകരിൽ നിന്നും അദ്ദേഹത്തിന് കിട്ടുന്ന സ്നേഹം. പ്രത്യേകിച്ച്‌ ഇത്തരത്തിലുള്ള ആരാധകരുടെ സ്നേഹം. അതിനാൽ അദ്ദേഹത്തിന് ആ അനുഭവം സമ്മാനിക്കാമെന്നു കരുതി," എന്ന് എഴുതിക്കൊണ്ടാണ് അനുഷ്ക വീഡിയോ പങ്കുവച്ചത്.

വീഡിയോയിൽ അനുഷ്ക പറയുന്നതിങ്ങനെയാണ്, "ഏയ് കോലി, കോലി ഒരു ഫോറടിക്ക്. എന്താണ് ചെയ്യുന്നത്? ഫോറടിക്ക് കോലി." ഗ്യാലറിയിൽ ഇരുന്ന് ആരാധകർ വിളിച്ചു പറയുന്നത് അനുകരിച്ചുകൊണ്ടാണ് അനുഷ്ക ഇത് പറയുന്നത്. പത്രം വായിച്ചിരിക്കുന്ന കോഹ്‌‌ലി അനുഷ്കയെ നോക്കുന്ന നോട്ടവും രസകരമാണ്.

അടുത്തിടെ കോഹ്‌‌ലിക്ക് മുടിവെട്ടിക്കൊടുക്കുന്ന വീഡിയോയും അനുഷ്ക സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അടുക്കളയിലെ കത്രിക ഉപയോഗിച്ചായിരുന്നു അനുഷ്കയുടെ മുടിവെട്ടൽ. തന്റെ ഭാര്യ നൽകിയ പുതിയ ഹെയർസ്റ്റൈൽ വളരെ മനോഹരമായിരിക്കുന്നുവെന്ന് കോഹ്‌‌ലി വീഡിയോയിൽ പറയുന്നുണ്ട്.

View this post on Instagram

I thought he must be missing being on the field. Along with the love he gets from millions of fans, he must be especially missing this one particular type of fan too. So I gave him the experience 😜😂🏏

A post shared by AnushkaSharma1588 (@anushkasharma) on