കൊല്ലം: പകർച്ച വ്യാധികൾ പടരാതിരിക്കാനായി നഗരത്തിൽ മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കമായി. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വാർഡ് സാനിട്ടേഷൻ കമ്മിറ്റികൾ കൂടി ശുചീകരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന പതിവ് ഒഴിവാക്കിയാണ് ഇത്തവണത്തെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
നഗരസഭയ്ക്ക് നിലവിൽ 293 ശുചീകരണ തൊഴിലാളികളുണ്ട്. ഇവർക്ക് പുറമേ ദിവസ വേതനക്കാരെ കൂടി നിയോഗിച്ചാകും ശുചീകരണ പ്രവൃത്തികൾ നടത്തുക. ഒരാൾക്ക് 660 രൂപയാണ് ദിവസവേതനം.
ഇപ്പോഴത്തെ പോലെ തന്നെ കാട് വെട്ടിത്തളിക്കൽ സ്ഥിരം തൊഴിലാളികൾ തന്നെ ചെയ്യും. പകർച്ചാവ്യാധികൾ പടർന്നു പിടിക്കാനുള്ള സാദ്ധ്യത കൂടുതലുള്ള സ്ഥലങ്ങൾക്ക് മുൻഗണന നൽകിയാകും ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുക. മഴക്കാല പൂർവ ശുചീകരണത്തിന് ഏകദേശം 100 ഓളം തൊഴിലാളികളെ ദിവസ വേതനാടിസ്ഥാനത്തിൽ നിയോഗിക്കാനാണ് സാദ്ധ്യത. നഗരസഭയിൽ 50 ശുചീകരണ തൊഴിലാളികളുടെ തസ്തിക സർക്കാർ അടുത്തിടെ അനുവദിച്ചെങ്കിലും ഈ മഴക്കാലത്തിന് മുൻപ് നിയമനം നടക്കാൻ സാദ്ധ്യതയില്ല.
ശുചീകരണ തൊഴിലാളികളെ മറ്റ് ജോലികൾക്ക് നിയോഗിച്ചിട്ടില്ല
ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണം അടക്കമുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. അവരെ സാമൂഹ്യ അടുക്കളകളിൽ പാചകത്തിനോ മറ്റ് ജോലികൾക്കോ നിയോഗിച്ചിട്ടില്ല
മേയർ ഹണി ബെഞ്ചമിൻ
ഒാരോ നഗരസഭാ വാർഡിനും 30000 രൂപ വീതം
ശുചിത്വ മിഷൻ ഓരോ നഗരസഭാ വാർഡിനും 20000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് പതിനായിരം രൂപ വീതവും നീക്കിവയ്ക്കും. മഴക്കാലത്ത് ഓടകളിൽ മലിനജലം കെട്ടിനിൽക്കാതിരിക്കാനായി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കലാണ് പ്രധാന പ്രവൃത്തി. നീരുറവുകളും തോടുകളും ശുചീകരിക്കും.
293 ശുചീകരണ തൊഴിലാളികൾ
നഗരസഭയ്ക്ക് നിലവിൽ 293 ശുചീകരണ തൊഴിലാളികളുണ്ട്. ഇവർക്ക് പുറമേ ദിവസ വേതനക്കാരെ കൂടി നിയോഗിച്ചാകും ശുചീകരണ പ്രവൃത്തികൾ നടത്തുക. മഴക്കാല പൂർവ ശുചീകരണത്തിന് ഏകദേശം 100 ഓളം തൊഴിലാളികളെ ദിവസ വേതനാടിസ്ഥാനത്തിൽ നിയോഗിക്കാനാണ് സാദ്ധ്യത. ഒരാൾക്ക് 660 രൂപയാണ് ദിവസവേതനം.
ശുചീകരണ തൊഴിലാളിയുടെ ദിവസ വേതനം-660