കടയ്ക്കൽ:ലോക്ക് ഡൗണിനിടെ ബൈക്ക് മോഷ്ടിച്ച കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം മൂന്നുപേർ കടയ്ക്കൽ പൊലീസിന്റെ പിടിയിലായി. കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി റാഫിയാണ് (23) കേസിലെ പ്രധാന പ്രതി.
ചിതറ കൊച്ചാലുംമൂട് സ്വദേശിയായ ശ്യാമിന്റെ ബൈക്ക് മോഷണംപോയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് കുളത്തുപ്പുഴയിലുള്ള റാഫിയുടെ വീട്ടിൽ നിന്ന് മോഷണം പോയ ബൈക്ക് കണ്ടെടുത്തത്. ഇയാളുടെ പേരിൽ കൊല്ലം വെസ്റ്റ്, തിരുവനന്തുരം മെഡിക്കൽ കോളേജ് ,എറണാകുളം തുടങ്ങി കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രതിയുടെ പേരിൽ സമാനമായ കേസുകളുണ്ട്. എസ്.ഐമാരായ വി.സജു,സജീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.