കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ചിതറ കിഴക്കുംഭാഗം തലവരമ്പ് സ്വദേശി സിറാജിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ കഴിഞ്ഞ ദിവസം വീടിന് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചിരുന്നു. തുടർന്ന് വിശദ പരിശോധനയ്ക്ക് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്.
പെൺകുട്ടിയെ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.