gold
പാരിപ്പള്ളി സ്റ്റേഷനിലെ പൊലീസുകാർക്കായി പരവൂർ മേഖലയിലെ ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച ഭക്ഷ്യസാധനങ്ങൾ പരവൂർ പ്രേം ഫാഷൻ ജുവലേഴ്‌സ് ഉടമയും എ.കെ.ജി എസ്.എം.എ ജില്ലാ ജനറൽ സെക്രറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി. പ്രേമാനന്ദ് പാരിപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർ രാജേഷിന് കൈമാറുന്നു

കൊല്ലം : കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ചെയ്യുന്ന പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌ അസോസിയേഷൻ പരവൂർ മേഖലയുടെ നേതൃത്വത്തിൽ കുടിവെള്ളവും ലഘുഭക്ഷണവും നൽകി. പരവൂർ പ്രേം ഫാഷൻ ജുവലേഴ്‌സ് ഉടമയും എ.കെ.ജി എസ്.എം.എ ജില്ലാ ജനറൽ സെക്രറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ ബി. പ്രേമാനന്ദ് ഭക്ഷണ സാധനങ്ങൾ പാരിപ്പള്ളി സർക്കിൾ ഇൻസ്‌പെക്ടർ രാജേഷിന് കൈമാറി. റോട്ടറി ക്ലബ് ഭാരവാഹികളായ കബീർ, ആലപ്പാട് ശശി എന്നിവർ പങ്കെടുത്തു.