എഴുകോൺ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കരീപ്ര സർവീസ് സഹരണ ബാങ്ക് 15 ലക്ഷം രൂപ നൽകി. ഭരണസമിതിയുടെയും ജീവനക്കാരുടെയും ബാങ്കിന്റെയും വിഹിതമടങ്ങിയ തുകയാണ് നൽകിയത്. ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജൻ പി. ഐഷാപോറ്റി എം.എൽ.എയ്ക്ക് ചെക്ക് കൈമാറി. കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാർ ടി.ആർ. ഹരികുമാർ, ബാങ്ക് സെക്രട്ടറി അനുപമ, ഇൻസ്‌പെക്ടർ പാർത്ഥസാരഥി എന്നിവർ പങ്കെടുത്തു.