ചവറ: ചവറ സൗത്ത് ലയൺസ് ക്ലബ് കൊവിഡ് 19 ദുരിതാശ്വാസത്തിന്റെ ഭാഗമായി തെക്കുംഭാഗം പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് 800 പേർക്ക് ആഹാരത്തിനായുള്ള ഭക്ഷ്യസാധനങ്ങൾ നൽകി. ല യൺസ് ക്ലബ് റീജിയൻ ചെയർപേഴ്സൺ ഡോ. ശ്രീജിത്ത്, പ്രസിഡന്റ് ശിവ പ്രസാദ് എന്നിവരുടെ പക്കൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് യേശുദാസും സെക്രട്ടറി ഷാനവാസും ചേർന്ന് ഭക്ഷ്യസാധനങ്ങൾ എറ്റുവാങ്ങി. ഒരു വർഷമായി ചവറ സൗത്ത് ലയൺസ് ക്ലബ് നടത്തി വരുന്ന സേവന പ്രവർത്തനങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി ഡോ. ജോയി, ട്രഷറർ കലാധരൻ, സി.ഡി.എസ് ചെയർപേഴ്സൺ ഗ്രേസി വിൻസെന്റ്, പ്രഭാകരൻ പിള്ള, ഷാജി ശർമ്മ, അരവിന്ദ്, അഖിലേഷ്, രാജകൃഷ്ണൻ, ഗോപകുമാർ എന്നിവർ പങ്കെടുത്തു.