ഓച്ചിറ: സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ അസുഖ ബാധിതരും കിടപ്പുരോഗികളുമായവർക്ക് സൗജന്യമായി മരുന്ന് വീടുകളിൽ എത്തിക്കുന്ന കനിവ് പദ്ധതിയുടെ ഉദ്ഘാടനം ഓച്ചിറ കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. സുഭാഷ് നിർവഹിച്ചു. മദർ തെരേസാ പാലീയേറ്റീവ് കെയർ സൊസൈറ്റിയുടെ പ്രവർത്തകരാണ് മരുന്ന് വീടുകളിൽ എത്തിക്കുന്നത്. മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി ആർ. വിശ്വനാഥപിള്ള വിതരണത്തിനായുള്ള മരുന്നുകൾ ഏറ്റുവാങ്ങി.