കൊല്ലം: കോർപ്പറേഷൻ പരിധിയിലെ സാമൂഹിക അടുക്കളകൾക്ക് ആൾ കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷൻ യൂണിറ്റ് സമാഹരിച്ച എഴുപതിനായിരം രൂപയുടെ കാഷ് മെമോ മേയർ ഹണി ബെഞ്ചമിന് അസോ. ജില്ലാ പ്രസിഡന്റ് എസ്. ബൈജു, ജില്ലാ സെക്രട്ടറി എസ്. ദിലീപ് കുമാർ, ഹരി, താലൂക്ക് പ്രസിഡന്റ് ശ്രീഹനൻ, കോർപ്പറേഷൻ യൂണിറ്റ് പ്രസിഡന്റ് വേണുഗോപാൽ, യൂണിറ്റ് സെക്രട്ടറി അജയകുമാർ, മനു, രാജു ജയിംസ്, പവനൻ എന്നിവർ ചേർന്ന് നൽകി.