പത്തനാപുരം: ലോക്ക് ഡൗണിൽ ഒറ്റപ്പെട്ടുപോയ മലയോര മേഖലയിലെ ആദിവാസി കുടുംബങ്ങൾക്കും മറ്റ് ദുരിതമേഖലകളിലും യൂത്ത് കോൺഗ്രസ്
യൂത്ത് കെയറിന്റെ ഭാഗമായി പലചരക്കും പച്ചക്കറികളും വിതരണം ചെയ്തു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. സാജുഖാന്റെ നേതൃത്വത്തിൽ സമാഹരിച്ച സാധനങ്ങൾ കെ.എസ്.യു. സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ നിയോജക മണ്ഡലം പ്രസിഡന്റ് സാദത്ത് ഖാൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഹുനൈസ് പി.എം.ബി സാഹിബ്, പുന്നല ഷൈജു, നാസറുദ്ദീൻ, അനസ് ബഷീർ, ഷൈജു ഇടത്തറ, ഫൈസൽ കുണ്ടയം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്.
പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കുരിയോട്ടുമല ആദിവാസി കോളനി, പനവേലി കോളനി, മുള്ളുമല ഗിരിജൻ കോളനി, ഓലപ്പാറ കോളനി, അച്ചൻകോവിൽ തുടങ്ങിയ മേഖലകളിലും വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാർഡ്, ലക്ഷംവീട് കോളനി, ധർമ്മപുരം കോളനി, തേക്കുംമുകൾ കോളനി, ചാക്കുപാറ കോളനിയിലും കിഴക്കേ വെള്ളംതെറ്റി ട്രൈബൽ കോളനിയിലുമാണ് സാധനങ്ങൾ വിതരണം ചെയ്തത്. വരും ദിവസങ്ങളിലും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കോളനികൾ കേന്ദ്രീകരിച്ചും മറ്റ് സ്ഥലങ്ങളിലും ബുദ്ധിമുട്ടിൽ കഴിയുന്ന കുടുംബങ്ങളെ കണ്ടെത്തി കിറ്റുകൾ നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാജുഖാൻ പറഞ്ഞു. മണ്ഡലത്തിൽ ഏതെങ്കിലും കുടുംബങ്ങളിൽ ഭക്ഷ്യധാന്യത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടണം. ഫോൺ: 9447990024, 918157010115, 919747427136