ടാങ്കറിൽ കുടിവെള്ള വിതരണം തുടങ്ങിയില്ല
കൊല്ലം: വേനൽ ശക്തിപ്രാപിച്ച് തുടങ്ങിയതോടെ നഗരത്തിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി. പഞ്ചായത്ത് പ്രദേശങ്ങളിൽ റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം ആരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴും നഗരത്തിൽ ടാങ്കർ ലോറികളിൽ ജലമെത്തിക്കുന്ന പതിവ് ഇനിയും ആരംഭിച്ചിട്ടില്ല.
ഇരവിപുരം മുതൽ ശക്തികുളങ്ങര വരെയുള്ള തീരദേശം, കരിക്കോട്, പുന്തലത്താഴം, കുരീപ്പുഴ, അയത്തിൽ, വിവിധ തുരുത്തുകൾ എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം ഏറെ രൂക്ഷം. മുൻകാലങ്ങളിൽ മാർച്ചിൽ തന്നെ നഗരസഭ ടാങ്കറുകളിൽ കുടിവെള്ള വിതരണം തുടങ്ങുമായിരുന്നു. എന്നാൽ നഗരസഭാ അധികൃതരുടെ ശ്രദ്ധ പൂർണമായും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞതോടെ കുടിവെള്ളക്കാര്യം മറന്നിരിക്കുകയാണ്.
നഗരത്തിന് വേണ്ടത് 24 എം.എൽ.ഡി ജലം
കൊല്ലം നഗരത്തിലെ വിതരണത്തിനായി 20 എം.എൽ.ഡി (മില്യൺ ലിറ്റർ) ജലം ശാസ്താംകോട്ട തടാകത്തിൽ നിന്നും ബാക്കി നാല് എം.എൽ.ഡി ജലം മീനാട് കുടിവെള്ള പദ്ധതിയുടെ കൊട്ടിയത്തെ ടാങ്കിൽ നിന്നുമാണ് എത്തിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ടാപ്പുകളിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇപ്പോൾ കുടിവെള്ളം എത്തുന്നത്.
ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് നിലവിൽ 30 സെന്റി മീറ്ററാണ്. ജലനിരപ്പ് മൈനസിലേക്ക് താഴുന്നതോടെ നഗരത്തിലേക്കുള്ള പമ്പ് ചെയ്യുന്ന ജലത്തിന്റെ അളവ് കുറയും. ഇതോടെ കുടിവെള്ള വിതരണം രണ്ട് ദിവസത്തിലൊരിക്കൽ, മൂന്ന് ദിവസത്തിലൊരിക്കൽ എന്നിങ്ങനെ പരിമിതപ്പെടുത്തേണ്ടി വരും.
ലോക്ക് ഡൗണിൽ കുടിവെള്ള ലാഭം
ലോക്ക് ഡൗണിൽ നഗരത്തിലെ ഹോട്ടലുകളും സ്ഥാപനങ്ങളും തീരമേഖലയിലെ ഐസ് ഫാക്ടറികളും അടഞ്ഞതോടെ വാട്ടർ അതോറിറ്റിയുടെ ടാപ്പുകൾ വഴിയെത്തുന്ന കുടിവെള്ളത്തിന്റെ ഉപഭോഗത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോക്ക് ഡൗൺ അവസാനിക്കുന്നത് വരെ ഇപ്പോഴത്തേത് പോലെ ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ളമെത്തും.
ടാങ്കറുകളിൽ ജലവിതരണം ആരംഭിക്കേണ്ടത് മാർച്ച് മാസത്തിൽ
അധികൃതർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ