photo
എസ്.എൻ.ഡി.പി യോഗം ആലപ്പാട് - കുഴിത്തു 2326-ം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന ശാഖയിലെ കുടുംബങ്ങൾക്ക് ശാഖാ സെക്രട്ടറി ജെ. ആനന്ദൻ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ആലപ്പാട് - കുഴിത്തു 2326-ം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന ശാഖയിലെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സാമൂഹിക അകലം പാലിച്ച് ശാഖാ ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ ശാഖാ സെക്രട്ടറി ജെ. ആനന്ദൻ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് കെ. സദാനന്ദൻ, വൈസ് പ്രസിഡന്റ് ദിനേശൻ, കമ്മിറ്റി അംഗങ്ങളായ ബേബി, മധു, സോണിയ, സാവിത്രി എന്നിവർ പങ്കെടുത്തു.