community-kitchen

 ഇന്നലെ 12,155 പേർക്ക് ഭക്ഷണം നൽകി

കൊല്ലം: ജില്ലയിലെ സാമൂഹിക അടുക്കളകൾ ഇന്നലെ 12,155 പേരുടെ വിശപ്പടക്കി. 88 സാമൂഹിക അടുക്കളകളിലൂടെ 11,575 ഉച്ചഭക്ഷണവും 580 പ്രഭാത ഭക്ഷണവും സാധാരണക്കാരിലേക്ക് എത്തിച്ചു. പ്രത്യേകമായി തിരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർ വീടുകളിലെത്തിച്ച് കൊടുക്കുകയാണ് സാമൂഹിക അടുക്കളകളിലെ ഭക്ഷണം. 37 ജനകീയ ഹോട്ടലുകളിലൂടെ 4,617 ഉച്ചഭക്ഷണ പൊതികൾ വിൽപ്പന നടത്തി. ഹോട്ടലിലെത്തി വാങ്ങുന്നവർക്ക് 20 രൂപ നിരക്കിലും വീടുകളിലെത്തിച്ച് നൽകുന്നതിന് 25 രൂപാ നിരക്കിലും ഉച്ചഭക്ഷണം ലഭ്യമാക്കുന്നുണ്ട്. 361 പേർക്ക് പ്രഭാത ഭക്ഷണം ഹോട്ടലുകളിലൂടെ വിൽപ്പന നടത്തി. സാമൂഹിക അടുക്കളകൾ തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ നിയന്ത്രണത്തിൽ പൊതുസഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ജനകീയ ഹോട്ടലുകൾ കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളാണ് പ്രവർത്തിപ്പിക്കുന്നത്.